പറയാനുള്ളത് പാര്‍ട്ടിയോട് പറയും; പുറത്താക്കപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍

മുസ്ലിം ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ പറയാനുള്ളത് പാര്‍ട്ടിയോട് പറയുമെന്ന് ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവ്. പാര്‍ട്ടിയുടെ നടപടി അംഗീകരിക്കുകയാണ്. മുഈനലി ശിഹാബ് തങ്ങളുടെ വാക്കുകള്‍ പാര്‍ട്ടിവിരുദ്ധമാണെന്നും മുഈനലിയുടെ വാര്‍ത്താസമ്മേളനം തടസപ്പെടുത്തിയതില്‍ തെറ്റില്ലെന്നും റാഫി പ്രതികരിച്ചു.
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍ക്കെതിരായി വാര്‍ത്താസമ്മേളനത്തില്‍ ബഹളമുണ്ടാക്കിയതിനാണ് റാഫി പുതിയകടവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇന്ന് മലപ്പുറത്തുചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലാണ് നടപടി.
അതേസമയം മുഈനലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് ഉചിതമായില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
Story Highlight: rafi puthiyakadav, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here