Advertisement

ഫേസ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്തു; വിശദീകരണവുമായി കെ എം ഷാജി

August 8, 2021
1 minute Read
km shaji fb post

തന്റെ ഫേസ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടെന്ന് കെ എം ഷാജി. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പാര്‍ട്ടിയില്‍ പറയും. അത് പറയാന്‍ മടിയില്ല, പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട്ടെ കുടുംബവും ലീഗിന്റെ പാരമ്പര്യത്തിന്റെ വക്താക്കളാണ് എന്നും കെ എം ഷാജി പ്രതികരിച്ചു.

ഫേസ്ബുക്ക് പ്രതികരണം;

ലീഗില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ അലോസരപ്പെടുന്നവര്‍ ആ ജോലി തുടരുക. ഇന്നത്തെ എന്റെ ആ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അത്തരക്കാരാണ്. പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്ലിം ലീഗെടുത്ത തീരുമാനങ്ങള്‍.

അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ പറയേണ്ടത് പറയേണ്ടത് പോലെ പറയാന്‍ വേണ്ടുവോളം ഇടമുള്ള പാര്‍ട്ടിയാണ് ലീഗ്. അതു പറയാന്‍ ഇന്നുവരെ മടി കാണിച്ചിട്ടുമില്ല. അതിന് ആരുടെയും ഉപദേശവും ആവശ്യമില്ല. ഞങ്ങളൊക്കെ ലീഗിനെ നെഞ്ചേറ്റിയവരാണ് ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തില്‍ ഞങ്ങള്‍ ഉണ്ടാവില്ല. ഇവിടെയുണ്ടാവും തോളോട് തോള്‍ ചേര്‍ന്ന് ഒത്തൊരുമിച്ച് ഒരു മനവും ഒരുമെയ്യുമായി’.

വിമര്‍ശനങ്ങളും എതിരഭിരപ്രായങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗില്‍ നടക്കുന്നതെന്നുമായിരുന്നു കെ എം ഷാജി ആദ്യം പങ്കുവച്ച പോസ്റ്റ്.

Story Highlight: km shaji fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top