Advertisement

പൊലീസുകാർക്ക് മേൽ സിപിഐഎം സമ്മർദ്ദം; എഎസ്ഐ വിജയന്റെ ആത്മഹത്യയിൽ കെ എം ഷാജി

May 5, 2024
2 minutes Read
KM Shaji blame cpim over ASI Vijayan's suicide

കാസർ​ഗോഡ് ബേഡകം സ്റ്റേഷനിലെ എ എസ് ഐ വിജയന്റെ ആത്മഹത്യയിൽ ആരോപണങ്ങളുമായി മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി. കേരളത്തിലെ പൊലീസുകാർക്ക് മേൽ വ്യാപകമായി സിപിഐഎം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിമർശനം. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സംസ്ഥാന വ്യാപകമായി കള്ളക്കേസെടുക്കാൻ സിപിഐഎം പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇങ്ങനെ കള്ളക്കേസുണ്ടാക്കാൻ ഭരണം ഉപയോഗിക്കുകയാണ്. വടകരയിലും സമാനമായ രീതിയിൽ കള്ളക്കേസിന് ശ്രമം നടന്നു. താനും ഭരണകൂട ഭീകരതയുടെ ഇരയാണെന്നും കെ എം ഷാജി പറഞ്ഞു.(KM Shaji blame cpim over ASI Vijayan’s suicide)

കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സി പി എം ഭീഷണിപ്പെടുത്തുകയാണ്. ഇതിൻ്റെ ഇരയാണ് ബോഡകം ഗ്രേഡ് എസ് ഐ വിജയൻ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെ.എം ഷാജി കാസർ​ഗോഡ് പറഞ്ഞു.

വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായ വിജയൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരായി സിപിഐഎം വനിതാ നേതാവ് നൽകിയ പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ഈ കേസിലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് ആരോപണം.

ജോലി സമ്മർദ്ദം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എഎസ്ഐ വിജയൻ മരിച്ചുRead Also:

സമ്മർദ്ദം ഉണ്ടായതായി സഹപ്രവർത്തകരോട് പറഞ്ഞിരുന്നെന്ന് പൊലീസിലെ ഒരു വിഭാഗം പറയുന്നു. സിപിഐഎം നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയും പറഞ്ഞു.

Story Highlights :KM Shaji blame cpim over ASI Vijayan’s suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top