Advertisement

ഐപിഎൽ രണ്ടാം പാദത്തിൽ വിദേശ താരങ്ങൾക്ക് ക്വാറന്റീനില്ല; ബബിൾ ലംഘിച്ചാൽ ശിക്ഷ

August 8, 2021
2 minutes Read
quarantine ipl foreign players

യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദത്തിൽ വിദേശ താരങ്ങൾക്ക് ക്വാറൻ്റീൻ ഉണ്ടാവില്ല. എന്നാൽ, ബയോ ബബിൾ ലംഘനം നടത്തുന്ന താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും ശിക്ഷയുണ്ടാവും. ഐപിഎൽ രണ്ടാം പാദവുമായി ബന്ധപ്പെട്ട് ബിസിസിഐ പുറത്തിറക്കിയ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. (quarantine ipl foreign players)

വിദേശ താരങ്ങൾ അതാത് രാജ്യങ്ങളിൽ നിന്ന് വിമാനയാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തണം. പരിശോധനക്ക് ശേഷം താരങ്ങൾ ക്വാറൻ്റീനിൽ കഴിയണം. പരിശോധനാഫലം നെഗറ്റീവാണെങ്കിൽ താരങ്ങൾക്ക് അതാത് ഫ്രാഞ്ചൈസികളിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ദുബായിൽ എത്തുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. താരങ്ങളും കുടുംബാംഗങ്ങളും ബയോ ബബിളിനുള്ളിൽ തന്നെ കഴിയണം. തീർത്തും ഒഴിവാക്കാനാവാത്ത അവസരങ്ങളിലേ ബബിൾ വിട്ട് പുറത്തുപോകാവൂ. ബബിളിൽ തിരികെ പ്രവേശിക്കുന്നതിനു മുൻപ് 6 ദിവസം ക്വാറൻ്റീനിൽ കഴിയുകയും 2, 4, 6 ദിവസങ്ങളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവ് ആവുകയും വേണമെന്നും മാനദണ്ഡങ്ങളിൽ സൂചിപ്പിക്കുന്നു.

Read Also: ഐപിഎലിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് അനുമതി

ഐപിഎൽ രണ്ടാം പാദത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് ബിസിസിഐ അനുമതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും.

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര, ശ്രീലങ്ക-ദക്ഷിണാഫ്രിക്ക പരമ്പര, കരീബിയൻ പ്രീമിയർ ലീഗ് എന്നീ മത്സരങ്ങളാണ് ഐപിഎലിനു തൊട്ടുമുൻപായി നടക്കുന്നത്. ഈ മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്കെല്ലാം നേരിട്ട് ഐപിഎലിലെത്താം. ഈ മൂന്ന് ക്രിക്കറ്റ് പരമ്പരകളുമായി സഹകരിക്കുന്ന കമൻ്റേറ്റർമാർക്കും സംപ്രേഷണാധികാരം ഉള്ളവർക്കും ബബിൾ ടു ബബിൾ ട്രാൻസ്ഫർ സൗകര്യം ലഭ്യമാകും.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

Story Highlight: no quarantine ipl foreign players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top