Advertisement

തെരുവ്‌നായ്ക്കളെ കൊന്ന സംഭവം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

August 9, 2021
Google News 1 minute Read
highcourt kerala

തിരുവനന്തപുരത്തും കാക്കനാടും നായ്ക്കളെ ക്രൂരമായി കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തിലും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

നിലവില്‍ സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്കായി ഏഴ് അംഗീകൃത സംരക്ഷണ കേന്ദ്രങ്ങള്‍ മാത്രമാണുള്ളതെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ മാസമാണ് കാക്കനാട് നഗരസഭയില്‍ തെരുവുനായ്ക്കളെ വിഷം നല്‍കി കൂട്ടത്തോടെ കൊന്നത്. സംഭവത്തില്‍ നഗരസഭ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രതികള്‍ മൊ
ഴി നല്‍കിയിരുന്നു. മൂന്നു തമിഴ്നാട് സ്വദേശികളാണ് നായ അടിച്ചുകൊന്ന പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയത്. നായയുടെ പിറകെ ഇവര്‍ വടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചിരുന്നു. പട്ടിയെ വലിച്ചുകൊണ്ടുപോയി ഇടുന്ന ദൃശ്യങ്ങളും കാണാം. മറ്റ് പട്ടികള്‍ ഓടി അകലുന്നുമുണ്ട്. പിന്നീടുള്ള ദൃശ്യങ്ങളില്‍ പിക്കപ് വാന്‍ വരുന്നതും അതിലേക്ക് പട്ടിയെ വലിച്ചെറിയുന്നതും കാണാം.

Story Highlight: highcourt kerala , stray dog killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here