പ്രഭാത നടത്തത്തിനിടെ ജഡ്ജി കൊല്ലപ്പെട്ട കേസ് ഇന്ന് സുപ്രിംകോടതിയില്‍

ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസ് അന്വേഷണത്തിന്റെ പുരോഗതി ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് പരിശോധിക്കുന്നത്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം ജഡ്ജിയുടെ മരണം ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പരാജയമാണെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. ജഡ്ജിമാര്‍ പരാതിപ്പെട്ടാല്‍പ്പോലും സിബിഐ സഹായിക്കുന്നില്ലെന്നുമായിരുന്നു നിരീക്ഷണം. കഴിഞ്ഞ ജൂലൈ 28നാണ് അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് മരിച്ചത്. പ്രഭാത നടത്തത്തിന് ഇറങ്ങിയ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറും സഹായിയും അറസ്റ്റിലാണ്.
രാഷ്ട്രീയ ബന്ധമുള്ള ചില കൊടും ക്രിമിനലുകള്‍ക്ക് അടുത്തകാലത്ത് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ് ബോധരഹിതനായി വഴിയില്‍ കിടന്ന ജഡ്ജിയെ ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനകം അദ്ദേഹം മരിക്കുകയായിരുന്നു .
Read Also: ജഡ്ജിയുടെ ദുരൂഹമരണം: ജാർഖണ്ഡ് സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി
അബദ്ധത്തിലുണ്ടായ അപകടം എന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് കൊലപാതകമെന്ന സംശയം ഉയര്‍ന്ന് വന്നത്
Story Highlight: judge murder case, jharkhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here