Advertisement

കറുപ്പിന്റെ മാസ്മരികത വിളിച്ചോതുന്ന “കാല “, വ്യത്യസ്തമായ ഒരു കോഫി ടേബിൾ ബുക്ക് !

August 9, 2021
3 minutes Read
kala coffee table book

വർണ്ണവിവേചനം ലോകം മുഴുവൻ ഒരു സാമൂഹിക വിപത്തായി മാറുമ്പോൾ അതിനെതിരെ കറുപ്പിനെ തന്നെ സന്ദേശമാക്കി മനോഹരമായ ഒരു കോഫി ടേബിൾ ബുക്ക് നിർമ്മിച്ച് മാതൃകയാകുകയാണ് ആനന്ദ് ബനാറസ്.

രണ്ട് വർഷം മുൻപ് പ്രധാനമന്ത്രിയുടെ മണ്ഡലമായ കാശിയിൽ ലോകത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഓൺലൈൻ പനോരമിക് ഫോട്ടോ ആൽബം നിർമ്മിച്ച് ആനന്ദ് ലോക റെക്കോർഡ് നേടിയിരുന്നു. ഇന്നിപ്പോൾ താൻ പകർത്തിയ ചിത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിലേക്ക് മാറ്റി അതുകൊണ്ട് മനോഹരമായ ഒരു കോഫീ ടേബിൾ ബുക്ക് നിർമ്മിച്ചിരിക്കുകയാണ്.

“കാല – പിൿറ്റോറിയൽ സ്റ്റോറീസ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ് ” എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന് ആമുഖം എഴുതിയത് ഹോളിവുഡ് ഫിലിം മേക്കറും അഭിനേത്രിയുമായ താരാ ഹൈറ്റ് ആണ്.

“കറുപ്പ് എന്നത് മരണത്തിന്റെയും, നിർഭാഗ്യത്തിന്റെയും വർണ്ണമായി പലരും ചിത്രീകരിക്കുന്നു. എന്നാൽ കറുപ്പിനെ പോലെ എല്ലാം ഉൾക്കൊള്ളാനും, ഏതു ചിത്രത്തിനും നല്ല ആഴത്തിൽ അർത്ഥം നൽകുവാനും കഴിയുന്ന മറ്റൊരു നിറമില്ല . വർണ്ണ വിവേചനത്തിനെതിരെ ഒരു ബോധവൽക്കരണം നല്കാൻ കാലയിലൂടെ സാധിക്കും എന്നാണ് എന്റെ വിശ്വാസം. പ്രിയദർശൻ സർ, കുമ്മനം രാജശേഖരൻ സർ, ഗൗരി പാർവതി ബായി തമ്പുരാട്ടി തുടങ്ങിയവർ ബുക്ക് വായിച്ച ശേഷം നൽകിയ പ്രോത്സാഹനവും പിന്തുണയും ആശംസയും ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്. പിന്തുണച്ച ഏവർക്കും നന്ദി .” ആനന്ദ് പറയുന്നു.

Read Also:വലിയ വായിൽ ഗിന്നസ്; ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വായ്; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുവതി

സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള ഒട്ടനവധി പേർ ഇതിനകം ഓൺലൈൻ വഴിയും അല്ലാതെയും കാലയെ റിലീസ് ചെയ്തു. വിഖ്യാത ഫിലിം എഡിറ്റർ ശ്രീകർ പ്രസാദ് , കേണൽ ദിവാകരൻ പദ്മകുമാർ , എൻ.സി.പി.സി.ആർ മെമ്പർ ഡോ. ആർ.ജി. ആനന്ദ് , അഖിലേഷ് മിശ്ര ഐ.എഫ്.എസ്, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മനോഷി സിൻഹ, ചലചിത്ര താരങ്ങളായ ഉണ്ണി മുകുന്ദൻ, അപർണാ നായർ, രാധാ നായർ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ, എന്നിവർ സമൂഹ മാധ്യമങ്ങളിൽ കാലയുടെ കവർ ചിത്രം പങ്കുവെച്ചു പിന്തുണ അറിയിച്ചു. മികച്ച പ്രതികരണമാണ് എല്ലാവരിൽ നിന്നും ആനന്ദിന് ലഭിച്ചത്.

സുഹൃത്തും ഇൻഫോസിസിൽ ടെക്നിക്കൽ ടെസ്റ്റ് ലീഡും ആയ ശരത് ചന്ദ്ര മോഹൻ ആണ് കാലയ്ക്ക് ഐ.ടി പിന്തുണ നൽകുന്നത്. നിജോ ജോൺസൺ ആണ് കാലയുടെ ഡിസൈൻ ലേ ഔട്ട് നിർമ്മിച്ചത്.

“പൊലീസിങ് എറൗണ്ട് ദി വേൾഡ് ” എന്ന തന്റെ അടുത്ത പുസ്തകത്തിന്റെ റിലീസിനൊരുങ്ങുകയാണ് ആനന്ദ് ഇപ്പോൾ.

Social Media Handles :

  1. Facebook: https://www.facebook.com/anandbanaras93
  2. Twitter : @anandbanaras
  3. Instagram : @anandjs
  4. Email: a2anandjs@gmail.com
  5. WhatsApp: +919746991674

Story Highlight: kala coffee table book

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top