Advertisement

‘ഈശോ എന്ന പേര് ഒരു സിനിമക്ക്‌ ഇട്ടാൽ എന്താണ് കുഴപ്പം?’: പ്രതികരണവുമായി തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത

August 9, 2021
1 minute Read

‘ഈശോ’ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത. ഈശോ എന്ന പേര് മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക് പേരുണ്ടെന്നും ആരും ഇതുവരെ അത് നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടില്ല,പക്ഷെ ആ പേര് ഒരു സിനിമയ്ക്ക് നൽകിയാൽ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ‌ നൽകിയ കമന്റ്‌.‌ എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ,‌ ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്ത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്‌. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?

നാദിര്‍ഷയുടെ സിനിമ വിവാദമായതിന് പിന്നാലെ നേരത്തെ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജും രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞദിവസമാണ് നാദിര്‍ഷയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്. നാദിര്‍ഷ പ്രശസ്തനായത് തന്നെ ഒരു വൈദികന്റെ ഔദാര്യം കൊണ്ടാണെന്നും ആ അച്ചന്റെ സഭയെയാണ് നാദിര്‍ഷ അവഹേളിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ക്രിസ്ത്യന്‍സഭയോട് വൃത്തിക്കെട്ട രീതിയിലാണ് സിനിമാപ്രവര്‍ത്തകര്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. അത് ഇനിയുണ്ടാവില്ലെന്നും പ്രതിഷേധങ്ങള്‍ക്ക് താന്‍ മുന്നിട്ട് രംഗത്തിറങ്ങുമെന്നും പിസി ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചിരുന്നു.

Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement