Advertisement

സ്വർണ്ണക്കടത്ത്: കോൺസുൽ ജനറലിനെതിരെ കണ്ടെത്തൽ; യു.എ.ഇ. കോൺസുൽ ജനറൽ നേരിട്ട് കള്ളക്കടത്ത് നടത്തിയെന്ന് കസ്റ്റംസ്

August 10, 2021
Google News 2 minutes Read
Customs against Consul General

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ യു.എ.ഇ. കോൺസുൽ ജനറൽ നേരിട്ട് കള്ളക്കടത്ത് നടത്തിയെന്ന് കസ്റ്റംസ്. സ്വപ്ന സുരേഷിനും നൽകിയ ഷോക്കോസ് നോട്ടീസിലാണ് പരാമർശം.

Read Also: പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി

യു.എ.ഇ. കോൺസുൽ ജനറൽ നേരിട്ട് സ്വർണമെത്തിച്ചത് മൂന്ന് തവണയെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈജിപ്ത്, മൊറോക്കോ, യു.എ.ഇ. സ്വദേശികളായ വനിതകളെ ഉപയോഗിച്ചാണ് സ്വർണമെത്തിച്ചത്. വിദേശ വനിതകളെ കോൺസുലേറ്റിൽ സുരക്ഷിതമായി താമസിപ്പിച്ചിരുന്നുവെന്നും കണ്ടെത്തി. കോൺസുലേറ്റ് ജീവനക്കാർ വിദേശത്തേക്ക് പോകുമ്പോഴെല്ലാം കറൻസി കടത്ത് നടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. നയതന്ത്ര പരിരക്ഷയുടെ മറവിലാണ് കള്ളക്കടത്ത് നടത്തിയതെന്നും നോട്ടീസിൽ പറയുന്നു. പ്രതികളുടെ രഹസ്യ മൊഴി ഉദ്ധരിച്ചാണ് കസ്റ്റംസിന്റെ പരാമർശങ്ങൾ.

Story Highlight: Customs against Consul General; Trivandrum gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here