Advertisement

ഇന്ത്യക്കാർ എത്രയും വേഗം അഫ്ഗാനിസ്ഥാൻ നിന്നും മടങ്ങണമെന്ന് കേന്ദ്രസർക്കാർ

August 10, 2021
1 minute Read
army

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ മടങ്ങിയെത്തണമെന്ന് കേന്ദ്രസർക്കാർ. പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെടാൻ നിർദേശം.

താലിബാൻ ആക്രമണം നടക്കുന്ന മാസർ ഐ ഷരീഫിൽ ഇന്ത്യക്കാർ ഉണ്ടെങ്കിൽ ഉടൻ ഡൽഹിയിലേക്ക് മടങ്ങിയെത്താനാണ് കേന്ദ്ര സർക്കാർ നിർദേ ശം നൽകിയിരിക്കുന്നത്. താലിബാൻ അഫ്ഗാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മസര്‍ ഇ ഷെരീഫ് ലക്ഷ്യമിട്ടുള്ള പോരാട്ടമാണു നടക്കുന്നതെന്നു താലിബാന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. നാലു ഭാഗത്തുനിന്നും നഗരം ആക്രമിക്കുകയാണെന്നും താലിബാന്‍ വക്താവ് സമൂഹമാധ്യമത്തില്‍ അറിയിച്ചു. പടിഞ്ഞാറു ഭാഗത്തുള്ള ഷെബര്‍ഗാനും കിഴക്കുള്ള കുണ്ടൂസും തലോഖാനും താലിബാന്‍ പിടിച്ചിരുന്നു. വടക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രധാന നഗരമാണ് മസര്‍ ഇ ഷെരീഫ്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിന്മാറിയതിനെ തുടര്‍ന്ന് ഭരണം പിടിച്ചെടുക്കാനായി താലിബാന്‍ കനത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി നഗരങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു.

Story Highlight: India Urges Its Nationals To Leave Afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top