Advertisement

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

August 10, 2021
Google News 0 minutes Read
Karuvannur bank scam Finding that main accused embezzled Rs 50 crore

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അന്വേഷണം പ്രാരംഭ ദശയിൽ ആയതിനാൽ അപേക്ഷ തള്ളുകയായിരുന്നു. നടന്നത് വൻ ക്രമക്കേടാണെന്ന് കോടതി അഭിപ്രായപ്പെട്ടു.തൃശൂർ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ബിജു കരീം, ജിൻസൺ, റെജി അനിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് കോടതി തളളിയത്.

അതേസമയം ഒന്നാം പ്രതി സുനിൽ കുമാറിനെ ഇരിങ്ങാലക്കുട കോടതി ഈ മാസം 24 വരെ റിമാൻ്റ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.സുനിൽ കുമാർ ഒഴികെയുള്ള പ്രതികൾ കേരളം വിട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ തെരച്ചിൽ തുടരുകയാണ്.

കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതുവരെ ആരെയും പിടികൂടിയിരുന്നില്ല. പ്രതികളായ സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം കെ ബിജു കരിം (45), മുൻ സീനിയർ അക്കൗണ്ടന്‍റ് സി കെ ജിൽസ് (43), ഇടനിലക്കാരൻ കിരൺ (31), കമ്മിഷൻ ഏജന്റായിരുന്ന എ കെ ബിജോയ് (47), ബാങ്കിന്‍റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്‍റ് റെജി അനിൽ (43) എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here