കരാർ ധാരണയായി : മെസ്സി പി എസ് ജി യിലേക്ക്

ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പി എസ് ജി യുമായി കരാറിലെത്തി.രണ്ട് വർഷത്തേക്കാണ് കരാർ.പ്രതിവർഷം 35 ദശലക്ഷം യൂറോ യാണ് പ്രതിഫലം.മെസ്സി 2023വരെയുള്ള പ്രാഥമിക കരാര്‍ പി എസ് ജിയില്‍ ഒപ്പുവെക്കും. അതിനു ശേഷം ഒരു വര്‍ഷത്തേക്ക് കൂടെ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. നെയ്മറിന്റെയും ഡോ മറിയയുടെയും സാന്നിദ്ധ്യമാണ് പി എസ് ജിയിലേക്കുള്ള മെസ്സിയുടെ യാത്ര സുഖമമാകാന്‍ കാരണം.
ഇന്ന് പാരീസില്‍ എത്തുന്ന മെസ്സി മെഡിക്കല്‍ പൂര്‍ത്തിയാക്കും. മെസ്സി കൂടെ വന്നാല്‍ പി എസ് ജി സൂപ്പര്‍ താരങ്ങളുടെ നിരയാകും. എമ്ബപ്പെ, നെയ്മര്‍, മെസ്സി, ഇക്കാര്‍ഡി, ഡൊ മറിയ എന്നിവര്‍ അടങ്ങുന്ന അറ്റാക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കായി മാറും. മെസ്സിയുടെ വരവ് പ്രഖ്യാപിക്കാന്‍ ആയി പി എസ് ജി വലിയ ഒരുക്കങ്ങള്‍ ആണ് നടത്തുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here