Advertisement

വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരണം; പാണക്കാട് ശിഹാബ് തങ്ങളെ തെറിയഭിഷേകം ചെയ്തവർ ഇതും ഇതിലപ്പുറവും ചെയ്യും; കെടി ജലീല്‍

August 10, 2021
1 minute Read

തന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്ന രീതിയില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നുണ്ടെന്ന മുന്നറിയിപ്പുമായി കെടി ജലീല്‍. തന്‍റെതെന്ന പേരില്‍ സൈബര്‍ ലീഗുകാര്‍ വ്യാജ ഫേസ്ബുക്ക് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നു, നിജസ്ഥിതി മനസ്സിലാക്കാതെ ചില പണ്ഡിതൻമാർ പോലും ഇതേറ്റുപിടിച്ച് അഭിപ്രായം പറയുന്നുവെന്നും ജലീല്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജലീല്‍ ഇക്കാര്യം അറിയിച്ചത്.

പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ തെറിയഭിഷേകം ചെയ്തവർ ഇതും ഇതിലപ്പുറവും ചെയ്യും. എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച തമ്പുരാൻ പരാജയപ്പെടുത്തും. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തവനൂരിൽ കണ്ടതെന്നും ജലീല്‍ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

എന്‍റെതെന്ന വ്യാജേന ലീഗ് സൈബർ പോരാളികൾ കൃത്രിമമായി ഉണ്ടാക്കിയ fb സ്ക്രീൻ ഷോട്ടാണ് ഇമേജായി കൊടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് കാലത്തും ഇത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നിജസ്ഥിതി മനസ്സിലാക്കാതെ ചില പണ്ഡിതൻമാർ പോലും ഇതേറ്റുപിടിച്ച് അഭിപ്രായം പറയുന്നത് കേട്ടു. അവരോട് ഒരു അഭ്യർത്ഥനയേ എനിക്കുള്ളൂ. ഏത് ഡേറ്റിലാണ് ഞാനിത് എഴുതി പോസ്റ്റ് ചെയ്തതെന്ന് നോക്കുക.

ഡിലീറ്റ് ചെയ്ത പോസ്റ്റുകളുടെ എല്ലാ വിവരങ്ങളും fb യിൽ സർച്ച് ചെയ്താൽ ലഭ്യമാകും. അത് പരിശോധിക്കുക. കള്ളപ്രചരണം നടത്തി മൂക്കിൽ വലിച്ച് കളയാമെന്ന വ്യാമോഹം കയ്യിലിരിക്കട്ടെ. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ തെറിയഭിഷേകം ചെയ്തവർ ഇതും ഇതിലപ്പുറവും ചെയ്യും. എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച തമ്പുരാൻ പരാജയപ്പെടുത്തും. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തവനൂരിൽ കണ്ടത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top