ലൈംഗികാരോപണങ്ങള്‍ക്കൊടുവില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവച്ചു

ലൈംഗികാരോപണ വിവാദങ്ങളെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ രാജിവച്ചു.
രാജിവച്ചൊഴിയണമെന്ന് ന്യൂയോര്‍ക്കിലെ മൂന്നില്‍ രണ്ട് സെനറ്റര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജിവക്കണമെന്ന് ആന്‍ഡ്ര്യൂ കുമോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. 14 ദിവസത്തിനുള്ളില്‍ കുമോയുടെ രാജി പ്രാബല്യത്തില്‍ വരും.
പതിനൊന്ന് സ്ത്രീകളാണ് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതിനെയെല്ലാം കുമോ നിഷേധിക്കുകയായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായ ശേഷം ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടന്നപ്പോഴാണ് കുമോ രാജിക്ക് തയാറായത്.സംസ്ഥാന അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ഉള്‍പ്പെടെ നിരവധി പേരാണ് കുമോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. അഞ്ചുമാസത്തോളം നീണ്ട ആരോപണങ്ങള്‍ക്കുശേഷമാണ് കുമോയുടെ രാജി പ്രഖ്യാപനം.
Story Highlight: newyork governor ,sexual allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here