പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഉചിതമായ അംഗീകാരം നൽകും : വിദ്യാഭ്യാസ മന്ത്രി

ഒളിംപിക് മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഉചിതമായ അംഗീകാരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ. മന്ത്രിസഭ ഇക്കാര്യം തീരുമാനിക്കും. ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടർ തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെങ്കിലും ഒരു വകുപ്പിന് മാത്രം ഇക്കാര്യം തീരുമാനിക്കാനാകില്ലെന്നും വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാതൃകാപരമായ പാരിതോഷികം നൽകണമെന്ന് ആവശ്യപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മന്ത്രിയുടെ മറുപടി.
അത്‌ലറ്റിക്സില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വണ്‍ ജോലിയുമാണ് ഹരിയാന സർക്കാർ പ്രഖ്യാപിച്ചത്. ഹോക്കി ടീമംഗങ്ങള്‍ക്ക് ഹരിയാന, പഞ്ചാബ് സര്‍ക്കാരുകൾ ഒരു കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 49 വർഷത്തിന് ശേഷം ഒളിംപിക്സ് മെഡൽ നേടി കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.
ഇതിന് പിന്നാലെ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഉടൻ പാരിതോഷികം പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ വ്യക്തമാക്കിയിരുന്നു.
പി.ആർ. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കുന്നതിൽ തീരുമാനം വൈകുന്നത് എന്ത്കൊണ്ടെന്ന് കായികമന്ത്രിയോ മുഖ്യമന്ത്രിയോ പറയണം: അഞ്ജു ബോബി ജോർജ് https://t.co/WaVGIIjJ3k #24News
— 24 News (@24onlive) August 10, 2021
അതേസമയം, താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ഒളിമ്പിക് താരം പിആർ ശ്രീജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: വിവാദങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു; ഉത്തരവാദിത്തപ്പെട്ടവർ ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു : പി.ആർ ശ്രീജേഷ് ട്വന്റിഫോറിനോട്
ഉത്തരവാദിത്തപ്പെട്ടവർ ഉചിതമായ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. മെഡൽ നേട്ടം സ്വപ്ന സാക്ഷാത്കാരമാണെന്നും രാജ്യത്തെയും കേരളത്തിലെയും ഹോക്കിക്ക് ഈ നേട്ടം പ്രചോദനമകുമെന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlight: pr sreejesh v sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here