സംസ്ഥാനത്തെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും, തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിനാണ് അവസാനിക്കുക. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും വോട്ടെടുപ്പ്. വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ പത്തിന് ആരംഭിക്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ-
- പത്തനംതിട്ട: കലഞ്ഞൂർ-പല്ലൂർ
- ആലപ്പുഴ: മുട്ടാർ-നാലുതോട്
- കോട്ടയം: എലിക്കുളം-ഇളങ്ങുളം
- എറണാകുളം: വേങ്ങൂർ-ചൂരത്തോട്
- എറണാകുളം: വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്
- എറണാകുളം: മാറാടി- നോർത്ത് മാറാടി
- എറണാകുളം: പിറവം-കരക്കോട്
- മലപ്പുറം: ചെറുകാവ്- ചേവായൂർ
- മലപ്പുറം: വണ്ടൂർ-മുടപ്പിലാശ്ശേരി
- മലപ്പുറം: തലക്കാട്-പാറശ്ശേരി വെസ്റ്റ്
- മലപ്പുറം: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്- വഴിക്കടവ്
- കോഴിക്കോട്: വളയം-കല്ലുനിര
- കണ്ണൂർ: ആറളം-വീർപ്പാട്
- തിരുവനന്തപുരം: നെടുമങ്ങാട്- പതിനാറാംകല്ല്
- വയനാട്: സുൽത്താൻ ബത്തേരി-പഴേരി
Story Highlight: 15 local body election; Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here