Advertisement

ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന കേസ്: കെജ്രിവാളിനെതിരെ തെളിവില്ലെന്ന് കോടതി

August 11, 2021
2 minutes Read
aravind kejriwal

ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തുവെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എട്ട് എംഎൽ.എമാര്‍ എന്നിവരെ ഡൽഹി പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

ചീഫ് സെക്രട്ടറിയായിരുന്ന അൻഷു പ്രകാശാണ് പൊലീസിന് പരാതി നൽകിയത്. 2018 ൽ മുഖ്യമന്ത്രിയുടെ വസതിയിൽ വിളിച്ച യോഗത്തിൽ തന്നെ കയ്യേറ്റം ചെയ്തുവെന്നായിരുന്നു പരാതി. പരാതിയിൽ അന്വേഷണം നടത്തിയ ഡൽഹി പൊലീസ് കെജ്രിവാൾ, ഉൾപ്പടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം നൽകുകയായിരുന്നു. എന്നാൽ വ്യക്തമായ തെളിവില്ലെന്ന് കാണിച്ചാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.

Story Highlight: Delhi Chief Secretary assault case: Court discharges Aravind Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top