Advertisement

‘കാഫിർ’ പ്രയോഗം സി.പി.ഐ.എം സൃഷ്ടിയെന്ന് തെളിഞ്ഞു; നടപടി സ്വീകരിച്ചില്ലെങ്കിൽ UDF പ്രക്ഷോഭം തുടങ്ങും: വി ഡി സതീശൻ

June 17, 2024
2 minutes Read

സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സി.പി.ഐ.എം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയ പ്രചരണത്തിന് പിന്നിൽ അറിയപ്പെടുന്ന സി.പി.ഐ.എം നേതാക്കളായിരുന്നു.

ഹീനമായ വർഗീയ പ്രചരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണ്. പൊലീസ് കർശന നടപടി എടുക്കുന്നില്ലെന്നിൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം തുടങ്ങും.

വടകരയിലെ ‘കാഫിർ’ പ്രയോഗം സി.പി.ഐ.എം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാൻ സംഘപരിവാർ മെനയുന്ന അതേ തന്ത്രമാണ് വടകരയിൽ ജയിക്കാൻ സി.പി.ഐ.എമ്മും പുറത്തെടുത്തത്. താത്ക്കാലിക ലഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കുമെന്ന് മുതിർന്ന സി.പി ഐ.എം നേതാക്കൾ പോലും മറന്നു. സി.പി.ഐ.എമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്ന് ഇതോടെ തെളിഞ്ഞു.

വർഗീയ പ്രചരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സി.പി.ഐ.എമ്മിൻ്റെ മുതിർന്ന നേതാക്കാൾ തന്നെയാണ്. സമൂഹത്തിൽ ഭിന്നിപ്പിൻ്റെ വിത്ത് വിതച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാൻ ശ്രമിക്കുന്നത് അപകടകരമായ കളിയാണ്. അതുണ്ടാക്കുന്ന മുറിവുകൾ കാലമെത്ര കഴിഞ്ഞാലും ഉണങ്ങില്ല. ഇനിയെങ്കിലും സി.പി.ഐ.എമ്മിന് തിരിച്ചറിവുണ്ടായാൽ നല്ലതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Story Highlights : V D Satheeshan Against Kafir post cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top