Advertisement

ഗസ മുനമ്പിലെ ഹമദ് ആശുപത്രിക്ക് നേരെ ആക്രമണം: ഖത്തര്‍ ശക്തമായി അപലപിച്ചു

4 hours ago
3 minutes Read
Qatar condemns Israel's bombing of Hamad Hospital Gaza

ഗസ മുനമ്പിലെ ഹമദ് ആശുപത്രി ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പ്രോസ്തെറ്റിക്സിന് നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.ഗാസ മുനമ്പിനെതിരെ അധിനിവേശ സേന നടത്തുന്ന തുടര്‍ച്ചയായ ക്രൂരമായ ആക്രമണങ്ങള്‍,പ്രത്യേകിച്ച് സാധാരണക്കാര്‍ അഭയം തേടുന്ന, ആശുപത്രികള്‍, കുടിയിറക്ക കേന്ദ്രങ്ങള്‍, സുപ്രധാന സൗകര്യങ്ങള്‍ എന്നിവയെ ആവര്‍ത്തിച്ച് ലക്ഷ്യം വയ്ക്കുന്നത് പലസ്തീന്‍ ജനതയ്ക്കെതിരായ വംശഹത്യയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. (Qatar condemns Israel’s bombing of Hamad Hospital Gaza)

ഈ സാഹചര്യത്തില്‍, യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിനും അത് സൃഷ്ടിച്ച വിനാശകരമായ മാനുഷിക സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഖത്തര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര പ്രമേയങ്ങളുടെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും അടിസ്ഥാനത്തില്‍ 1967 ലെ അതിര്‍ത്തി കരാര്‍ പ്രകാരം, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നതില്‍ ഖത്തറിന്റെ ഉറച്ചതും സ്ഥിരവുമായ നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

Read Also: തരൂരിന്റെ തനിവഴിയും കോൺഗ്രസിന്റെ പ്രതിസന്ധിയും

ഞായറാഴ്ച രാത്രി ഗാസയിലെ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ആശുപത്രി ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പ്രോസ്തെറ്റിക്സിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ പുനരധിവാസത്തിനും കൃത്രിമ കൈകാലുകള്‍ ഘടിപ്പിക്കുന്നതിനുമായി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നിര്‍ദ്ദേശപ്രകാരം 2016 -ലാണ് ഈ കേന്ദ്രം സ്ഥാപിച്ചത്.

Story Highlights : Qatar condemns Israel’s bombing of Hamad Hospital Gaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top