Advertisement

ഒളിമങ്ങാത്ത സ്വാതന്ത്ര്യ സമര സ്മരണകളുമായി ചരിത്രത്തിൽ ഇടം നേടാത്ത കാടക സമരം

August 11, 2021
0 minutes Read
Kadakam Samaram

ബ്രിട്ടീഷ് അധിനിവേശ ഭരണത്തിനെതിരെ പ്രാദേശികമായ നിരവധി സമരങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറിയിട്ടുണ്ട്. ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ച നിയമങ്ങൾ ലംഘിച്ചായിരുന്നു അവയിൽ പലതും അരങ്ങേറിയത്. അത്തരത്തിൽ ചരിത്രത്തിൽ ഇടം നേടാതെ പോയ ഒന്നായിരുന്നു കാസർഗോഡ് കാടകത്തു നടന്ന വന സത്യാഗ്രഹ സമരം.

ദേശീയ പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ് കാസർഗോഡിന്റെ മണ്ണിൽ ബ്രിട്ടീഷുകാരുടെ അധിനിവേശ നിയമത്തെ ലംഘിച്ചു കൊണ്ടുള്ള കാടകം വന സത്യാഗ്രഹം അരങ്ങേറുന്നത്. നമ്മുടെ വനസമ്പത്തിനെ കൊള്ളയടിക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനി കൊണ്ടു വന്ന വന നിയമത്തെ അപ്പാടെ എതിർത്തു കൊണ്ടാണ് കാസർഗോഡ് താലൂക്കിലെ കാറഡുക്ക, മുളയാർ, ഇരിയണ്ണി തുടങ്ങി വനത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ കാടകം എന്ന പ്രദേശത്ത് 1932 ആഗസ്റ്റ് മാസത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ചത്. സമരത്തിന്റെ ആസൂത്രണം നടന്നത് കാടകത്തെ നാരന്തട്ട തറവാട്ടിലെ പത്തായപ്പുരയിൽ ആയിരുന്നു . ആദ്യമൊക്കെ സത്യാഗ്രഹ രീതിയിൽ മുന്നോട്ടു പോയ സമരം പിന്നീട് നിയമലംഘന സമരമായി മാറി. വനത്തിനുള്ളിൽ നിന്ന് വിഭവങ്ങൾ ശേഖരിക്കരുതെന്ന ബ്രീട്ടീഷ് കരി നിയമത്തെ എതിർത്ത് സമരഭടൻമാർ വനത്തിനുള്ളിൽ കടന്ന് മരങ്ങൾ മുറിച്ചു പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു ക്രൂരമായ മർദ്ദനം അഴിച്ചു വിട്ടു.

നാരന്തട്ട രാമൻ നായർ, നാരന്തട്ട കൃഷ്ണൻ നമ്പ്യാർ, എ.വി കുഞ്ഞമ്പു, കെ.എൻ കുഞ്ഞിക്കണ്ണൻ നായർ തുടങ്ങിയ നേതാക്കൾ സമരത്തിന്റെ ഭാഗമായി നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു നാൽപത് ദിവസത്തോളം സമരം നീണ്ടു നിന്നു പലപ്പോഴായി സമരക്കാർ പൊലീസിന്റെ കണ്ണു വെട്ടിച്ച് വനത്തിനുള്ളിൽ കടന്ന് നിയമം ലംഘിച്ചു. പി.കൃഷ്ണപിള്ള അടക്കമുള്ള നേതാക്കൾ സമരത്തിന് ഊർജം നൽകി കാടകത്ത് എത്തിയിരുന്നു അങ്ങനെ പ്രാദേശികമായ ഒരു ചെറുത്ത് നിൽപ്പിന്റെ പേരായി കാടകം വനസത്യാഗ്രഹം മാറി പക്ഷെ സമരത്തിന്റെ ചരിത്രം ഓർത്തെടുക്കാൻ ഇന്നിവിടെ ശേഷിപ്പുകളൊന്നുമില്ല. കാറഡുക്കയിലൊ, മൂളിയാറിലൊ ഒരു സ്മാരകം പോലും കാടകം വനസത്യാഗ്രഹത്തിന്റേതായില്ല സമരഭടൻമാർ യോഗം ചേർന്ന നാരന്തട്ട തറവാട് പുതുക്കിപണിതു. ആചാരപരമായ ചടങ്ങുകൾ മാത്രമാണ് ഇന്ന് ഇവിടെ നടക്കുന്നത്. എങ്കിലും ഈ തറവാട്ട് മണ്ണിൽ സമര പോരാട്ടത്തിന്റെ ഗതാകാല ഓർമ്മകൾ ഇന്നും നിലനിൽക്കുന്നുണ്ട്, ചരിത്ര ഗവേഷകനായ ഡോ. സി. ബാലൻ പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top