Advertisement

കെപിസിസി പുനസംഘടനയ്ക്കായി പട്ടിക കൈമാറി ഗ്രൂപ്പുകള്‍

August 11, 2021
1 minute Read
KPCC reorganization

കെപിസിസി പുനസംഘടനയ്ക്കും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും എ,ഐ പട്ടിക കൈമാറി ഗ്രൂപ്പുകള്‍. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പതിനാല് ജില്ലകളിലേക്കും എ ഗ്രൂപ്പ് പേരുകള്‍ നിര്‍ദേശിച്ചു. ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ക്കുപുറമേ കെ സുധാകരനും വി.ഡി സതീശനും സ്വന്തം നിലയ്ക്ക് തയാറാക്കിയ പട്ടികയുമുണ്ട്.(KPCC reorganization)

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട മാരത്തണ്‍ ചര്‍ച്ചകളാണ് നേതൃതലത്തില്‍ പുരോഗമിക്കുന്നത്. ഈ മാസം തന്നെ ഡിസിസി, കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഗ്രൂപ്പുകളുടെ അഭിപ്രായം കൂടി കെ സുധാകരനും പ്രതിപക്ഷ നേതാവും കണക്കിലെടുക്കും.

ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ പ്രതികരിക്കാതിരുന്ന എ, ഐ ഗ്രൂപ്പുകള്‍ സ്വന്തം നിലയ്ക്ക് പട്ടിക കൈമാറിയിരിക്കുകയാണ്. നിലവില്‍ അഞ്ചുജില്ലകളില്‍ പ്രാതിനിധ്യമുള്ള എ ഗ്രൂപ്പ്, കൂടുതല്‍ ജില്ലകളില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനാല് ജില്ലകളിലേക്കും ഡിസിസി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി കൈമാറിയിട്ടുണ്ട്.

നിലവില്‍ ഒന്‍പത് ജില്ലകളിലാണ് ഐ ഗ്രൂപ്പിന് പ്രാതിനിധ്യമുള്ളത്. ഈ ജില്ലകളിലേക്കുള്ള അവകാശവാദം രമേശ് ചെന്നിത്തലയും ഉന്നയിക്കുന്നു. ഐ ഗ്രൂപ്പിന്റെ തന്നെ ഭാഗമായുള്ള പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലയ്ക്കായും കെ സുധാകരന്‍ കണ്ണൂര്‍ ജില്ലയ്ക്കായും രംഗത്തുണ്ട്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട് ജില്ലയ്ക്കുവേണ്ടി കെ സി വേണുഗോപാലും രംഗത്തുണ്ട്.

Read Also : കെപിസിസിയിൽ ജംബോ കമ്മിറ്റി ഒഴിവാക്കും, സ്ത്രീകൾക്കും ദളിത് വിഭാഗത്തിനും സംവരണം: കെ. സുധാകരൻ


വരും ദിവസങ്ങളില്‍ നേതാക്കള്‍ മുന്നോട്ടുവച്ച പേരുകള്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ തുടരും. തിരുവനന്തപുരത്തും ഡല്‍ഹിയിലും നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷമാകും അന്തിമ തീരുമാനം.

Story Highlight: KPCC reorganization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top