Advertisement

മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാര കുടിശ്ശിക നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രിംകോടതി

August 11, 2021
1 minute Read
marad flat case

മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രിംകോടതി. ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാര കുടിശ്ശിക കൊടുത്തുതീര്‍ക്കാനാണ് കോടതി കൂടുതല്‍ സമയം അനുവദിച്ചത്. ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് നവംബര്‍ 10ന് വീണ്ടും പരിഗണിക്കും.

ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാന്‍ നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്. പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഫ്‌ലാറ്റ് പൊളിക്കാനും ഫ്‌ലാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം നല്‍കാനുമൊക്കെയായി സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ചെലവായത് 66 കോടിയിലേറെ രൂപയാണ്.

Read Also : മരട് ഫ്ലാറ്റ് അഴിമതിക്കേസ്: കെ.എ. ദേവസിയെ ചോദ്യം ചെയ്യണമെന്ന ആവശ്യയുമായി ക്രൈംബ്രാഞ്ച്

അതിനിടെ മരട് ഫ്‌ലാറ്റ് അഴിമതിക്കേസില്‍ സി.പി.ഐ.എം. നേതാവ് കെ.എ. ദേവസിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് അപേക്ഷ നല്‍കി. ഇത് മൂന്നാം തവണയാണ് സര്‍ക്കാരിന് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കുന്നത്. മുമ്പ് രണ്ട് തവണ അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

Story Highlight: marad flat case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top