നൈജീരിയയിലെ ട്വിറ്റർ നിരോധനം ഉടൻ പിൻവലിക്കും

നൈജീരിയയിലെ ട്വിറ്റർ നിരോധനം ഉടൻ പിൻവലിക്കും. ഐടി മന്ത്രി ലായ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡൻ്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെ ജൂൺ നാലിനാണ് രാജ്യത്ത് ട്വിറ്റർ തന്നെ കേന്ദ്ര സർക്കാർ നിരോധിച്ചത്. സർക്കാരിൻ്റെ നിലനില്പിനെ അപകടത്തിലാക്കാൻ ട്വിറ്ററിനു സ്വാധീനമുണ്ടെന്ന് നൈജീരിയ അറിയിച്ചിരുന്നു. (Nigeria Lift Ban Twitter)
അതേസമയം, ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്റർ നടപടിയെടുത്തു. രാഹുലിൻറെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതായും ട്വിറ്റർ വ്യക്തമാക്കി.
ട്വിറ്റർ നയം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്ന് കമ്പനി അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ട്വിറ്റർ മറുപടി നൽകിയത്. ഉത്തരവാദിത്തത്തോടെയുള്ള നടപടിയാണ് ട്വിറ്റർ സ്വീകരിച്ചതെന്ന് ഹൈക്കോടതി പരാമർശിച്ചു.
ഇരയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാൽ നൽകിയ പരാതിയിലായിരുന്നു നടപടി.
Story Highlight: Nigeria To Lift Ban On Twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here