Advertisement

പി.എസ്.ജി.യിൽ മെസി നമ്പര്‍ 30 കുപ്പായത്തില്‍; ‘മെസി’ ട്രെയിലര്‍ പുറത്തുവിട്ട് പി.എസ്.ജി.

August 11, 2021
Google News 2 minutes Read
PSG releases Messi trailer

സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ നിന്ന് കൂടുമാറി പാരിസ് സെന്റ് ജര്‍മ്മനിലെത്തിയ മെസിക്ക് ഉജ്ജ്വല വരവേല്‍പ്പ്. മെസിയെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് തങ്ങളുടെ പേജില്‍ ഗംഭീരമായ ട്രെയിലര്‍ തന്നെ പി.എസ്.ജി റിലീസ് ചെയ്തു. 30-ാം നമ്പര്‍ ജഴ്സി ആയിരിക്കും താരം അണിയുക എന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. ‘പാരിസില്‍ പുതിയ രത്നം’ എന്നാണ് മെസിയെ വിശേഷിപ്പിച്ചത്.

ബാഴ്സലോണക്കും അര്‍ജന്റീനക്കുമായി 10-ാം നമ്പര്‍ ജേഴ്സിയില്‍ തിളങ്ങിയിട്ടുള്ള ലിയോണല്‍ മെസി പി.എസ്.ജിയിലെത്തുമ്പോള്‍ ജേഴ്സി നമ്പര്‍ എത്രയായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ പി.എസ്.ജിയില്‍ നെയ്മറാണ് പത്താ നമ്പര്‍ ജഴ്സി അണിയുന്നത്. പത്താം നമ്പര്‍ ജേഴ്സി മെസ്സിക്ക് നല്‍കാന്‍ നെയ്മര്‍ തയാറായിരുന്നുവെന്നും എന്നാല്‍ മെസി അത് നിരസിച്ചുവെന്നും സ്പാനിഷ് പത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുപ്പതാം നമ്പറാണ് മെസിയുടെ പുതിയ കുപ്പായം എന്ന് ഉറപ്പായത്. ബാഴ്സയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയപ്പോള്‍ മെസിയുടെ ജേഴ്സി നമ്പര്‍ 30 ആയിരുന്നു. ആ സ്മരണയിലാണ് മെസി പി.എസ്.ജിയില്‍ 30 എന്ന സംഖ്യ തിരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ലിയോണല്‍ മെസി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്‍റ് ജര്‍മനില്‍(പിഎസ്‌ജി) ചേരുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനള്‍ക്കായി പാരീസിലെത്തിയത്. പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് പുറത്തു തടിച്ചു കൂടിയത്. വിമാനത്താവളത്തില്‍ നിന്ന് ദിസ് ഈസ് പാരീസ് എന്ന ടീ ഷര്‍ട്ട് ധരിച്ച് ആരാധകര്‍ക്ക് നേരെ ചിരിയോടെ കൈവീശുന്ന ചിത്രവും പുറത്തുവന്നു.

മെസിയും പി.എസ്‌.ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എല്‍ ക്വിപ്പെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024 വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്.

Story Highlight: PSG releases Messi trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here