ഇരയുടെ കുടുംബത്തിനൊപ്പമുള്ള ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ , രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്കാക്കി; ഉത്തരവാദിത്വത്തോടെയുള്ള നടപടിയെന്ന് കോടതി

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിന്‍റെ നടപടി. രാഹുലിന്‍റെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതായും ട്വിറ്റര്‍ വ്യക്തമാക്കി.
ട്വിറ്റര്‍ നയം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്ന് കമ്പനി അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ട്വിറ്റര്‍ മറുപടി നൽകിയത്. ഉത്തരവാദിത്തത്തോടെയുള്ള നടപടിയാണ് ട്വിറ്റര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി പരാമർശിച്ചു.
ഇരയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിന്‍ഡാൽ നൽകിയ പരാതിയിലായിരുന്നു നടപടി.
Story Highlight: Rahul Gandhi’s Twitter account locked, tweet violated our policy as well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here