ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (11-08-2021)

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ്; പൂക്കോയ തങ്ങള്‍ കീഴടങ്ങി
കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി.
ജ്വല്ലറി എംഡിയായിരുന്നു പൂക്കോയ തങ്ങള്‍ കാസര്‍ഡോഗ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി ചെയര്‍മാനും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ കമറുദ്ദീന്‍ അറസ്റ്റിലായ കഴിഞ്ഞ നവംബര്‍ ഏഴ് മുതല്‍ ഒളിവിലായിരുന്നു പൂക്കോയ തങ്ങള്‍.
കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനെതിരെ ഇഡി കേസെടുത്തു
ത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. ഒന്നാം പ്രതിയായ സി കെ സുബൈറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. പിഎംഎല്‍എ ആക്ട് പ്രകാരമാണ് പി കെ ഫിറോസിനെതിരെ കേസെടുത്തിരിക്കുന്നത്.
സ്ത്രീധനം വാങ്ങിനടത്തുന്ന വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങളില്‍ കടുത്ത നടപടിയെന്ന് സര്‍ക്കാര്‍ സ്വീകരിക്കും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമായി വിവാഹത്തിന് തയാറല്ലെന്ന് വധൂവരന്മാരും നിലപാടെടുക്കണം. സത്രീധനപീഡനത്തെ കുറിച്ച പരാതി ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി
കേരളത്തിൽ ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാം : കേന്ദ്രസംഘം
കൊവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം. കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.
കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ ഭരണസമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട്. സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സമിതി ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നൽകി. ഒൻപതംഗ ഉദ്യോഗസ്ഥ സമിതിയാണ് സർക്കാരിന് റിപ്പോർട്ട് കൈമാറിയത്. ഒരു മാസത്തിനുള്ളിൽ വിശദമായ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
പി ആർ ശ്രീജേഷിനുള്ള കേരള സർക്കാരിൻ്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും
ഒളിമ്പിക് മെഡൽ ജേതാവും ഇന്ത്യൻ ഹോക്കി ഗോൾകീപ്പറുമായ പി ആർ ശ്രീജേഷിന് കേരള സർക്കാരിൻ്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന മന്ത്രിസഭാ യോഗമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക . സർക്കാർ തീരുമാനം വൈകുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു
Story Highlight: today’s headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here