എറണാകുളത്ത് ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവം; പൊലീസിന് മനുഷ്യാവകാശ കമ്മിഷന്റെ വിമർശനം

എറണാകുളത്ത് ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ. എടത്തല പൊലീസിന് വീഴ്ച സംഭവിച്ചു. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം.
അറസ്റ്റ് വൈകുന്നതെന്തെന്ന് അന്വേഷിക്കണം. ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റിയിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മിഷൻ ആരോപിച്ചു.
ഇതിനിടെ ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി രംഗത്തെത്തിയിരുന്നു. നിയമസഭയില്‍ നല്‍കിയ ഉത്തരം സാങ്കേതിക പിഴവെന്നാണ് വിശദീകരണം. പുതിയ ഉത്തരം നല്‍കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read Also : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം;IPR എട്ടിന് മുകളിലുള്ളിടത്ത് കര്‍ശന ലോക്ക്ഡൗണ്‍
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന രേഖാമൂലമുള്ള മറുപടി നല്‍കിയത്.അതിക്രമം തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കെജിഎംഒ അടക്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദീകരണം.
Read Also :ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം:മറുപടിയില്‍ സാങ്കേതിക പിഴവ്; വിശദീകരണവുമായി ആരോഗ്യമന്ത്രി
Story Highlight: Human Rights Commission On Violence Against Doctors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here