ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്: ശാര്‍ദുല്‍ ഠാക്കൂറിന് പകരം ഇഷാന്ത് ശര്‍മ്മ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ശാര്‍ദുല്‍ ഠാക്കൂറിന് പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ ഇഷാന്ത് ശര്‍മ്മ ഇടം പിടിച്ചു.
ആദ്യ ടെസ്റ്റില്‍ അഞ്ചാം ദിനം മഴ തടസപ്പെടുത്തിയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ജയിക്കാന്‍ എല്ലാ സാധ്യതകളും ഇന്ത്യക്കൊപ്പമുണ്ടായിരുന്നെങ്കിലും മഴ വില്ലനായി. ലോഡ്സില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ മേല്‍ക്കൈ നേടുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഇംഗ്ലണ്ട് ടീമിൽ പരുക്കേറ്റ സ്റ്റുവര്‍ട്ട് ബ്രോഡിന് പകരം മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് നിരയിലുണ്ട്.
ആദ്യ ടെസ്റ്റിലേതു പോലെ ലോര്‍ഡ്സ് ടെസ്റ്റില്‍ മഴ വില്ലനാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത്. 22 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും താപനില. ലോര്‍ഡ്സിലെ പിച്ച് ബാറ്റിങിലും ബൗളിങിലും ഒരുപോലെ സഹായിക്കുന്നതായിരിക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here