സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. മൂലമറ്റം പവർ സ്റ്റേഷനിലെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കണ്ടെത്തിയാണ് വൈദ്യുതി നിയന്ത്രണം പിൻവലിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 400 മെഗാവാട്ട് വൈദ്യുതി എത്തിച്ചതായി കെഎസ്ഇബി അറിയിച്ചു. രാത്രി 9 മണിയോടെയാണ് വൈദ്യുതി നിയന്ത്രണം പിൻവലിച്ചത്. ( kseb power issue fixed )
ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടായത്. സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തിൽ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു. രാത്രി 7.30 മുതൽക്കാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും 9 മണിയോടെ ഇത് പിൻവലിക്കുകയായിരുന്നു.
Story Highlight: kseb power issue fixed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here