Advertisement

മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊന്നു: മകന് 10 വർഷം കഠിന തടവ്

August 12, 2021
Google News 0 minutes Read

ബലാത്സംഘ ശ്രമത്തിനിടെ മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊന്ന കേസിൽ പ്രതിയായ മകന് 10 വർഷം കഠിന തടവ്. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. നിലമ്പൂർ പോത്ത്കല്ല് സ്വദേശി പ്രീജിത്തിനെതിരെയാണ് വിധി. അമ്മ രാധാമണിയെ 2017 ഏപ്രിൽ 10 ന് കൊലപ്പെടുത്തി എന്നാണ് കേസ്.

മരുന്ന് കഴിച്ച് മയക്കത്തിലായിരുന്ന സമയത്ത് മകന്‍ അമ്മയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഒരു ദിവസം മയക്കത്തില്‍ അല്ലാതിരുന്ന അമ്മ പ്രതിരോധിച്ചപ്പോള്‍ മകന്‍ അവരെ തള്ളിയിട്ടു. തലയിടിച്ചുവീണ അമ്മ മരിച്ചു. കേസില്‍ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൊലപാതക കേസിലാണ് പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here