രാജ്യത്ത് 40,120 പുതിയ കൊവിഡ് കേസുകൾ; 585 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 കൊവിഡ് കേസുകളും 585 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേർ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 3,13,02,345 പേർ ഇത് വരെ രോഗമുക്തി നേടി.
Read Also : ലോക് ഡൗൺ മാനദണ്ഡം പുതുക്കി; നൂറ് മീറ്ററിനുള്ളിൽ അഞ്ച് പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ക്ലസ്റ്ററായി രൂപീകരിക്കും
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. ഇന്നലെ 21,445 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് എറ്റവും കൂടുതൽ പുതിയ രോഗികൾ.
Read Also : സംസ്ഥാനത്ത് ഇന്ന് 21,445 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
Story Highlight: Todays Covid Cases India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here