ട്വിറ്ററിന്റെ ഇന്ത്യ എംഡിക്ക് സ്ഥലംമാറ്റം

ട്വിറ്ററും കേന്ദ്രസര്‍ക്കാരുമായുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ട്വിറ്ററിന്റെ ഇന്ത്യ എംഡിക്ക് സ്ഥലംമാറ്റം. യുഎസിലെ ട്വിറ്റര്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കാണ് സ്ഥലംമാറ്റം.
അമേരിക്കയില്‍ സീനിയര്‍ ഡയറക്ടര്‍ ഫോര്‍ റവന്യൂ സ്റ്റാര്‍ജി ആന്‍ഡ് ഓപറേഷന് സ്ഥാനത്തേക്കാണ് എംഡി മനീഷ് മഹേശ്വരിക്ക് സ്ഥാനമാറ്റം നല്‍കിയത്. ട്വിറ്റര്‍ ഇന്ത്യ എംഡി സ്ഥാനത്തേക്ക് പുതിയ നിയമനം ഉണ്ടായിട്ടില്ല. അതേസമയം സ്ഥലംമാറ്റം രാഷ്ട്രീയ കാരണങ്ങളാല്‍ അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കളുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റര്‍ എംഡിയെ സ്ഥലം മാറ്റുന്നതെന്ന് ശ്രദ്ധേയമാണ്.
വയോധികന് എതിരായുള്ള ആള്‍ക്കൂട്ട ആക്രമണ കേസില്‍ ട്വിറ്റര്‍ വിഡിയോ ഷെയര്‍ ചെയ്തതിന് എംഡിയായിരുന്ന മനീഷിനെതിരെ ഗാസിയാബാദ് പൊലീസ് മുന്‍പ് കേസെടുത്തിരുന്നു. കേസില്‍ മനീഷ് നേരിട്ട് ഹാജരാകണമെന്ന് കാട്ടി സമന്‍സ് അയക്കുകയും ചെയ്തിരുന്നു. കര്‍ണാടക ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചാണ് മനീഷ് മഹേശ്വരി അനുകൂല വിധി നേടിയത്.
Story Highlight: twitter india MD
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here