രാജ്യസഭയിലെ സംഘർഷം; ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഉപരാഷ്ട്രപതി

രാജ്യസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ശക്തമായ നടപടി പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ വേണമെന്ന ഭരണ പക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് എത്ര കടുത്ത ശിക്ഷ ആകാം എന്നത് അടക്കമാണ് ചർച്ച.
ശക്തമായ നടപടികൾ പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ വിട്ടുവീഴ്ച കാട്ടാൻ ഇനി കേന്ദ്രസർക്കാരിന് സാധിക്കില്ലെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
Read Also : രാജ്യസഭയിലെ പ്രതിഷേധങ്ങള്‍; ചെയര്‍മാനോട് നടപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍
അതേസമയം, രാജ്യസഭയിൽ ചട്ടലംഘനം നടത്തിയ എം.പി മാരുടെ പേരു വിവരങ്ങൾ ഇതിനകം രാജ്യസഭ സെക്രട്ടേറിയറ്റ് ചെയർമാന് കൈമാറി.കേരളത്തിൽ നിന്നുള്ള എളമരം കരിം, വി.ശിവദാസ്സൻ, ബിനോയ് വിശ്വം എന്നി പേരുകളും രാജ്യസഭയിൽ അച്ചടക്കം ലംഘിച്ച എം.പിമാരുടെ പട്ടികയിൽ ഉണ്ട്.
Story Highlight: venkaiah naidu rajyasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here