കൊവിഡ് ചികിത്സയിലിരിക്കെ ശരീരത്തില്‍ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലിരിക്കെ ശരീരത്തില്‍ പുഴുവരിച്ച 56 കാരനായ രോഗി മരിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാര്‍ ആണ് ഇന്ന് രാവിലെ എട്ട് മണിയോട് കൂടി മരിച്ചത്. കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലെത്തിയ ശേഷം അനില്‍കുമാറിനെ പരിശോധിച്ചപ്പോഴാണ് ശരീരം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.
അനില്‍ കുമാറിന് മെഡിക്കല്‍ കോളജില്‍ കൃത്യമായ പരിചരണം ലഭിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായ മുറിവില്‍ പഴുവരിച്ച സംഭവം ഏറെ വാദമായിരുന്നു. മകളുടെയും ബന്ധുക്കളുടേയും പരാതിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടെ അന്ന് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. 2020 സെപ്റ്റംബറിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനായി അനില്‍കുമാറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here