Advertisement

നിയമസഭ തെരഞ്ഞെടുപ്പ്; കേരളത്തിലെ ഭിന്നതകൾ തെരഞ്ഞെടുപ്പിനെ ബാധിച്ചു, നടപടി വേണമെന്ന് ​സിപിഐഎം

August 14, 2021
0 minutes Read

കേരളത്തിലെ ഭിന്നതകൾ തെരെഞ്ഞെടുപ്പിൽ ബാധിച്ചതായി സിപിഐഎം. തെരെഞ്ഞെടുപ്പ് ഭിന്നതയിൽ കടുത്ത നടപടി വേണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം ചെയ്ത് കൊണ്ട് സംസ്ഥാന കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നടന്ന ചർച്ചകൾ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തയാറാക്കിയിരിക്കുന്നത്.

കേരളത്തെ സംബന്ധിച്ച് നിർണ്ണായകമാകുന്നത് കേരളത്തിലെ വിജയം ചരിത്രപരമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി വിശേഷിപ്പിക്കുമ്പോഴും കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭിന്നതകൾ ഉണ്ടായിരുന്നു.അത് തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചു. ഈകാര്യത്തിൽ കടുത്ത നടപടികൾ വേണമെന്നും പാർട്ടി ശുപാർശ ചെയ്യുന്നുണ്ട്.

സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് രണ്ട് മണ്ഡലങ്ങളിൽ തെറ്റായ പ്രവണതയുണ്ടായി.സ്ഥാനാർഥി നിർണ്ണയത്തിന് എതിരായ എതിർപ്പ് പാർട്ടിക്കുള്ളിലെ രോക്ഷം,കൂടാതെ പാർലമെന്ററി മോഹങ്ങൾ തടയണം.

ക്രൈസ്‌തവ വിഭാഗത്തിൽ നിന്ന് കൂടുതൽ പേരെ പാർട്ടിയിൽ എത്തിക്കണം. ബിജെപി രണ്ടാമത്തെത്തിയ 9 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി. കേന്ദ്ര കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പരാമർശം.

ദേശിയ തലത്തിൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയാറെന്ന് സിതാറാം യെച്ചൂരി. കോൺഗ്രസിനോട് സ്വീകരിച്ച അതെ നയം മമത ബാനർജിയോടുമെന്ന് സീതാറാം യെച്ചൂരി. ഈ മാസം 20 ന് സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ മമത ബാനർജിക്കൊപ്പം സീതാറാം യെച്ചൂരിയും പങ്കെടുക്കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top