Advertisement

ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഏതുസമയവും താഴെവീഴും; സിദ്ധരാമയ്യ

August 14, 2021
Google News 1 minute Read
karnataka government

കര്‍ണാടകയില്‍ അധികാരത്തിലിരിക്കുന്ന ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഏതുസമയവും താഴെവീണേക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ‘ഏത് സമയവും ഈ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് ഞാന്‍ കരുതുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എമാര്‍ പോലും സര്‍ക്കാരിനെതിരെ സംസാരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. പല എംഎല്‍എമാരും ഡല്‍ഹിയിലേക്ക് പോയി നേതൃത്വത്തെ കാണുന്നുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് പാര്‍ട്ടിക്കകത്ത് എന്തൊക്കെയോ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്.

കൊവിഡില്‍ സംസ്ഥാനത്ത് നിരവിധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമായിരുന്നു. മൂന്നാം തരംഗത്തില്‍ ജനങ്ങള്‍ക്ക് രോഗം വരാതിരിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനാണ്. വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ട് കാര്യമില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ജനക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ സര്‍ക്കാര്‍ നടത്തരുതെന്നും കൊവിഡ് വ്യാപനം കഴിയാതെ സ്‌കൂളുകളും കോളജുകളും തുറക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജൂലൈ 28നാണ് കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കര്‍ണാടകയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു ബി എസ് യെദ്യൂരപ്പയുടെ രാജിപ്രഖ്യാപനം. യെദ്യൂരപ്പയെ മാറ്റിനിര്‍ത്തി 2023 നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ നീക്കമാണ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവച്ചതും ഭരണമാറ്റമുണ്ടായതും.

Story Highlight: karnataka government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here