Advertisement

സ്വർണ്ണക്കടത്ത് കേസ് ; ജലാൽ , മുഹമ്മദ് ഷാഫി എന്നിവരെ ഇ ഡി ചോദ്യം ചെയ്തു

August 14, 2021
1 minute Read
gold

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ രണ്ട് പേരെ കൂടി ചോദ്യം ചെയ്ത ഇ ഡി. ജലാൽ , മുഹമ്മദ് ഷാഫി എന്നിവരെയാണ് പൂജപ്പുര സെൻട്രൽ ജയിലിലെത്തി ഇ ഡി ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ പ്രതി റബിന്‍സിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. നിലവില്‍ എന്‍ഐഎ കേസില്‍ റിമാന്‍ഡിലാണ് റബിന്‍സ്.

അതേസമയം സ്വർണക്കടത്ത് കേസിൽ 10 പേർ അറസ്റ്റിലായെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളുടെ വീറ്റുകളിൽ റെയ്ഡ് നടത്തിയിരുന്നു. റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധ ഇടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദ് ഇബ്രാഹിമും മുഹമ്മദ് അലിയും ചേർന്നാണ്. ഇവരെ റിമാൻഡ് ചെയ്തിരുന്നു .

Read Also : സ്വര്‍ണക്കടത്ത് കേസ്; റബിന്‍സിനെ ഇഡി ചോദ്യം ചെയ്തു

വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ രണ്ട് ഹാർഡ് ഡിസ്കുകളും 8 മൊബൈൽ ഫോണുകളും 6 സിം കാർഡുകളും ഒരു കമ്പ്യൂട്ടർ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ, അഞ്ച് ഡിവിഡികൾ എന്നിവ കണ്ടെത്തിയിരുന്നു . പ്രതികളുടെ ബാങ്ക് അക്കൗണ്ട് രേഖകളും തിരിച്ചറിയൽ രേഖകളും കസ്റ്റഡിയിൽ എടുത്തിരുന്നു.

Read Also : സ്വർണ്ണക്കടത്ത്: കോൺസുൽ ജനറലിനെതിരെ കണ്ടെത്തൽ; യു.എ.ഇ. കോൺസുൽ ജനറൽ നേരിട്ട് കള്ളക്കടത്ത് നടത്തിയെന്ന് കസ്റ്റംസ്

Story Highlight: TVM Gold Smuggling Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top