Advertisement

‘കസ്റ്റഡിയിൽ കടുത്ത മാനസിക പീഡനം നേരിട്ടു’; കോടതിയിൽ പൊട്ടിക്കരഞ്ഞ് നടി രന്യ റാവു

March 10, 2025
2 minutes Read

സ്വർണക്കടത്ത് കേസിൽ ഡിആർഐ കസ്റ്റഡിയിൽ താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്ന് നടി രന്യ റാവു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നടി ആരോപണം ഉന്നയിച്ചത്. ഉദ്യോഗസ്ഥർ കായികമായി തന്നെ വേദനപ്പിച്ചില്ലെങ്കിലും മോശം വാക്കുകളുപയോഗിച്ച് മാനസികമായി തകർത്തെന്ന് നടി പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.

എന്നാൽ ചോദ്യം ചെയ്യൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് പോലും നടി ഉത്തരം നൽകിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അറിയിച്ചു. കോടതിയിൽ എന്ത് പറയണമെന്ന് നടിയെ അഭിഭാഷകൻ പറഞ്ഞ് പഠിപ്പിച്ചതാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

മാർച്ച് 24 വരെ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 3ന് ആണ് 14 കിലോ സ്വർണവുമായി നടി ബംഗളൂരു വിമാനത്താവളത്തിൽ വച്ച് പിടിയിലായത്.

Story Highlights : Ranya Rao sent to judicial custody till March 24 in gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top