Advertisement

പാർലമെന്റിൽ കാണിച്ചത് ശിവൻകുട്ടി സ്കൂളിൽ പഠിച്ചതിന്റെ പുനരാവിഷ്‌കാരം: പ്രതിപക്ഷത്തെ വിമർശിച്ച് വി മുരളീധരൻ

August 14, 2021
0 minutes Read

പാര്‍ലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയിലുണ്ടായത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ് കളയുന്ന നടപടിയാണെന്ന് വി.മുരളീധരന്‍. ജനാധിപത്യത്തോടുള്ള പ്രതിബദ്ധത ഇല്ലായ്മയാണ് പ്രതിപക്ഷ പാർട്ടികൾ കാണിച്ചത്. പാർലമെന്റിൽ കാണിച്ചത് ശിവൻകുട്ടി സ്കൂളിൽ പഠിച്ചതിന്റെ പുനരാവിഷ്‌കാരം. കേരളത്തിൽ പ്രതിപക്ഷം സർക്കാരിന് കൂട്ട് നിൽക്കുന്നു. പക്വതയോടെ കാര്യങ്ങളെ കാണുക എന്നതാണ് രാജ്യസഭയുടെ പാരമ്പര്യം.

തൊഴിലാളി വര്‍ഗ നേതാവ് എന്ന് പറയുന്നയാളാണ് പാ‌ര്‍ലമെന്റില്‍ മാര്‍ഷലുകളുടെ കഴുത്തിന് പിടിച്ചത്. കേരളത്തിലെ ശിവന്‍കുട്ടി സ്‌കൂളില്‍ നിന്നുള‌ളവരാണ് ഇവരെന്നും മുരളീധരന്‍ വിമര്‍ശിച്ചു. പിണറായി നിര്‍ദ്ദേശിക്കുന്ന പ്രതിഷേധം നടത്തുന്ന പാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ് മാറി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് സിപിഎം പിന്തുണയും കേരളത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണയുമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യവുമായി ഇരു പാര്‍ട്ടികളുടെയും നിലപാടിന് ബന്ധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top