Advertisement

പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് ജയത്തുടക്കം;ബ്രൂണോയ്‌ക്ക് ഹാട്രിക്; ഇന്ന് മാഞ്ചസ്റ്റർ സിറ്റി- ടോട്ടനത്തെ നേരിടും

August 15, 2021
0 minutes Read

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് ജയത്തുടക്കം. ആദ്യ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന യുണൈറ്റഡ് ആഘോഷത്തോടെ തുടങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളിന് ലീഡ്സ് യുണൈറ്റഡിനെ തകർത്തു. ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് സ്വന്തമാക്കി. കളിക്കളത്തിൽ നിറഞ്ഞു കളിച്ച പോൾ പോഗ്ബയാണ് നാല് ഗോളിനും വഴിയൊരുക്കിയത്.

ക്രിസ്റ്റൽ പാലസിനെ തകർത്ത് ചെൽസിയും തുടങ്ങി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. നോർവിച്ച് സിറ്റിക്കെതിരെ ലിവർപൂൾ തകർപ്പൻ ജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്‍റേയും ജയം. ഇന്ന് മാഞ്ചസ്റ്റർ സിറ്റി, ടോട്ടനത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.00 മണിക്കാണ് മത്സരം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top