Advertisement

സദാചാര ഗുണ്ടാ ആക്രമണം:അധ്യാപകൻ ആത്മഹത്യ ചെയ്ത കേസ്: രണ്ട് പേരെ അറസ്റ്റ് ചെയ്തു

August 15, 2021
1 minute Read
Moral Policing in Malappuram

സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീൻ, മുജീബ് റഹ്‌മാൻ എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണയ്ക്കും മർദ്ദിച്ചതിനുമാണ് കേസ്.

അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുരേഷിനെ ആക്രമിച്ചവരെല്ലാം പരിസരവാസികളായതിനാല്‍ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സദാചാര ഗുണ്ടാ ആക്രമണത്തിന് വിധേയനായ അധ്യാപകൻ സുരേഷ് ചാലിയത്ത് ഇന്നലെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

സ്ത്രീയോട് വാട്ട്സാപ്പില്‍ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഒരു സംഘം മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതത്. സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലാണ് സിനിമാ- നാടകപ്രവർത്തകനും ചിത്രകാരനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top