കൊവിഡ് വ്യാപനം ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തുന്നത്. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്
Read Also : ടി.പി.ആര്‍. കുറഞ്ഞ ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക
കൊവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ് , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കേന്ദ്രമന്ത്രി ഉച്ചയ്‌ക്ക് ചർച്ച നടത്തും. സംസ്ഥാനത്ത് ടിപിആർ കുറക്കാനുള്ള മാർഗങ്ങൾ ചർച്ചയാകും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജും കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശിക്കും. ഓണമടുത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കരുതൽ വർധിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്.
Read Also : സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം തുടരുന്നു; ഇന്ന് മാത്രം 5,08,849 പേര്‍ക്ക് വാക്‌സിന്‍ നല്‍കി
Story Highlight: Covid Crisis : Union health minister Mandaviya to visit Kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here