Advertisement

കാബൂൾ വിമാനത്താവളത്തിൽ തിക്കും തിരക്കും; ആകാശത്തേക്ക് വെടിവച്ച് അമേരിക്കൻ സൈന്യം

August 16, 2021
1 minute Read
Crowd Mobs at Kabul Airport

കാബൂൾ വിമാനത്താവളത്തിൽ സംഘർഷം. രാജ്യം വിട്ട് പോകാനുള്ള ജനങ്ങളുടെ ശ്രമത്തിനിടെയാണ് സംഘർഷം. വിമാനത്താവളത്തിലെ തിക്കും തിരക്കിനെയും തുടർന്ന് അമേരിക്കൻ സൈന്യം ആകാശത്തേക്ക് വെടിവച്ചു.

സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവ്വീസുകളും നിർത്തിവച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാബൂൾ നഗരം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകൾ കൂട്ടമായെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്.

Read Also : അഫ്ഗാനില്‍ ഇനി താലിബാന്‍; അഷ്‌റഫ് ഗനി രാജ്യം വിട്ടു

അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സഖ്യസൈന്യത്തെ സഹായിച്ചിരുന്നവരും മറ്റ് രാജ്യങ്ങളുടെ പ്രത്യേക വിസയുള്ളവരുമാണ് പുറത്ത് കടക്കാൻ എത്തിയത്. താലിബാൻ തങ്ങൾക്കെതിരെ പ്രതികാര നടപടിയെടുക്കുമെന്ന ആശങ്കയിൽ വിമാനത്താവളത്തിലേക്ക് ആയിരങ്ങൾ കുതിച്ചെത്തുകയായിരുന്നു.

തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെയ്‌ക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവൻ സർവ്വീസുകളും നിർത്തിവെച്ചു. എന്നാൽ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടർ മാർഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.

Story Highlight: Crowd Mobs at Kabul Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top