Advertisement

ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം

August 16, 2021
1 minute Read
ernakulam restrictions tightened

കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ ഓണം പ്രമാണിച്ച് ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം. ഓണത്തോട് അനുബന്ധിച്ച് നഗരത്തിൽ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ പരിശോധനകൾക്കായി വിന്യസിക്കും.

ഡിസിപി ഐശ്വര്യ ഡോങ്ക്റയുടെ മേൽനോട്ടത്തിൽ 4 ഡിവൈഎസ്പിമാർക്കാണ് നിയന്ത്രണങ്ങൾക്കുള്ള ചുമതല. പരിശോധനകൾക്കായി 950 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഓണത്തോട് അനുബന്ധിച്ച് എത്തുന്ന ലഹരി വസ്തുക്കളുടെ വരവ് തടയുന്നതിന് ജില്ലാ അതിർത്ഥികളിൽ പരിശോധന ശക്തമാക്കി.

എറണാകുളം ജില്ലയിൽ കൊവിഡ് പ്രതിരോധം, ഓണത്തിരക്ക് കുറയ്ക്കുക, മയക്കുമരുന്ന് കഞ്ചാവ് മാഫിയകളെ തടയുക എന്നതാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം.

Read Also : കൊവിഡ് വ്യാപനം ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ

എറണാകുളം ജില്ലയിൽ ഇന്നലെ 2161പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2150 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധയേറ്റത്. 1885 പേരാണ് ജില്ലയിൽ രോ​ഗമുക്തി നേടിയത്.

Story Highlight: ernakulam restrictions tightened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top