ഭാവി പ്രധാനമന്ത്രിയെ കണ്ടെന്ന് നിവേദ്യ; വിശേഷങ്ങള്‍ പങ്കുവെച്ച് രാഹുൽ ഗാന്ധി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാണാന്‍ കാത്തുനിന്ന ഏഴു വയസുകാരിയെ ചേര്‍ത്തു പിടിച്ച് വിശേഷങ്ങള്‍ പങ്കുവെച്ച് രാഹുല്‍ഗാന്ധി. ആരേയാണ് കണ്ടതെന്ന ചോദ്യത്തിന് ഭാവി പ്രധാനമന്ത്രിയേയാണന്ന മറുപടിയാണ് നിവേദ്യ പറഞ്ഞത്. വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കു വരികയായിരുന്ന രാഹുല്‍ഗാന്ധിയെ അച്ഛനൊപ്പം നിന്ന് എത്തി നോക്കിയ നിവേദ്യയെ രാഹുല്‍ഗാന്ധി വാഹനത്തിനടുത്തേക്ക് വിളിച്ചു. വിശേഷങ്ങളും പഠനകാര്യങ്ങളുമെല്ലാം ചേര്‍ത്തു നിര്‍ത്തി തിരക്കി.
കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി ഉണ്ണികൃഷ്ണന്‍റെ മകളാണ് നിവേദ്യ. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരനാണ് നിവേദ്യയുടെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍. പിന്നീട് ആരാണ് രാഹുല്‍ ഗാന്ധിയെന്ന് അറിയാമോ എന്ന് കുശലം ചോദിച്ചപ്പോള്‍ ഭാവി പ്രധാനമന്ത്രി എന്നായിരുന്നു നിവേദ്യയുടെ മറുപടി. അമ്മയുടെ വീട്ടിലേക്കുളള യാത്രക്കിടെയാണ് രാഹുല്‍ഗാന്ധിയുടെ വരവറിഞ്ഞ് അച്ഛനൊപ്പം കാണാന്‍ കാത്തുനിന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here