മൂന്ന് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂർ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചേർന്ന് സ്വീകരിക്കും.
ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി നഗരത്തിൽ പുതുതായി നിർമിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും.
Read Also : ചിത്രമോ ട്വീറ്റോ പങ്കുവയ്ക്കുന്നതില്‍ എതിര്‍പ്പില്ല; ഡല്‍ഹിയില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മ
ദേശീയ എൽഎൽബി പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി വിദ്യാർഥികൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. വയനാട് ജില്ലാ കളക്ടറുമായി ചൊവ്വാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ കളക്റ്ററും ജനപ്രതിനിധികളുമായുള്ള കൊവിഡ് അവലോകന യോഗത്തിന് ശേഷം മലപ്പുറത്തേക്ക് തിരിക്കും. മലപ്പുറം വണ്ടൂരിലെ ഗാന്ധി ഭവൻ സ്‌നേഹാരാമം വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഉച്ചഭക്ഷണം കഴിക്കും. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി ബുധനാഴ്ച ഡൽഹിയിലേക്ക് തിരിച്ചു പോകും.
Read Also : ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും; രാഹുൽ ഗാന്ധി
Story Highlight: Rahul Gandhi to visit Wayanad today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here