അഫ്ഗാൻ-താലിബാൻ വിഷയം : യു എൻ രക്ഷാ സമിതി യോഗം ഇന്ന്

അഫ്ഗാൻ-താലിബാൻ വിഷയം ചർച്ച ചെയ്യാൻ യു എൻ രക്ഷാ സമിതി യോഗം ഇന്ന് ചേരും . രാവിലെ 10 നാണ് യോഗം ആരംഭിക്കുക. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത് . താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതായിയാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്.
Read Also : അടിയന്തര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി; അഷ്റഫ് ഗനിയുടെ രാജി ഉടന്‍
അതേസമയം സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നാണ് അഫ്ഗാന്‍ ആഭ്യന്ത്ര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സക്വാല്‍ പ്രതികരിച്ചിരുന്നു. ആക്രമണത്തിനില്ലെന്ന് താലിബാനും വ്യക്തമാക്കിയിരുന്നു. കാബൂളിലേക്ക് താലിബാന്‍ പ്രവേശിച്ചപ്പോള്‍ തന്നെ ഗാനി പ്രത്യേക യുഎസ് പ്രതിനിധി സല്‍മയ് ഖലീല്‍സാദിനോടും നാറ്റോ ഉദ്യോഗസ്ഥരുമായും അടിയന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്യത്തെ പ്രധാന സൈനിക കേന്ദ്രമായ ബഗ്രമും താലിബാന്‍ ഇതിനിടയില്‍ പിടിച്ചടക്കിയിരുന്നു.
Read Also : കീഴടങ്ങി അഫ്ഗാനിസ്ഥാന്‍; അഷ്‌റഫ് ഗനിയുടെ രാജി ഉടന്‍
Story Highlight: The Security Council set an emergency meeting on Afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here