Advertisement

അഫ്ഗാനിസ്താനിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യു എസ്

August 16, 2021
2 minutes Read
us

അഫ്ഗാനിസ്താനിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യു എസ്. കാബൂളിലെ സുരക്ഷാ സാഹചര്യം മാറിമറിയുകയാണെന്നും സ്ഥിതി വഷളാകുന്നതായും അമേരിക്കൻ എംബസി വ്യക്തമാക്കി.
കാബൂൾ വിമാനത്താവളം താത്ക്കാലികമായി അടച്ചു. സർവീസുകൾ റദ്ദാക്കിയിരിക്കുന്നു. അതിനാൽ എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും യു.എസ് എംബസി നിര്‍ദേശിച്ചു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ യുഎന്‍ രക്ഷാസമിതി ഇന്ന് ചേരും. രാവിലെ 10 നാണ് യോഗം ആരംഭിക്കുക. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കുകയായിരുന്നു.

ഇതിനിടെ രാജ്യം വിട്ടതിൽ‍ വിശദീകരണവുമായി അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനി. അഫ്​ഗാനിസ്താൻ വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്റഫ് ​ഗനി വ്യക്തമാക്കി.

എനിക്ക് മുന്നിൽ രണ്ട് മാർ​ഗങ്ങളെ ഉണ്ടായിരുന്നു. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക, അല്ലെങ്കിൽ കഴിഞ്ഞ 20 വർഷമായി ഞാൻ സംരക്ഷിച്ചുപോന്ന എന്റെ രാജ്യം വിടുക.

Read Also : രാജ്യം വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാൻ : അഷ്റഫ് ​ഗനി

താലിബാൻ തോക്കുകൾ കൊണ്ടുള്ള നീതിയാണ് സ്വന്തമാക്കിയത്. എന്നാൽ അവർക്കത് നിയമസാധുത നേടികൊടുക്കുമോ ? ജനഹൃദയങ്ങൾ നേടാൻ അവർക്ക് സാധിക്കുമോ ? ചരിത്രം ഒരിക്കലും ഇത്തരം അധികാരമാറ്റത്തിനെ പിന്തുണച്ചിട്ടില്ല. താലിബാനും അത് ലഭിക്കില്ല. – അഷ്റഫ് ​ഗനി കുറിച്ചു.

Read Also : പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് അഫ്​ഗാൻ പതാക നീക്കി; പകരം താലിബാൻ പതാക

Story Highlight: U.S. embassy warns U.S. citizens in Afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top