ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിച്ചു

മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പുതിയ നിയമനം നൽകി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോ എംഡിയായാണ് പുതിയ നിയമനം. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം
കേന്ദ്ര പൊലീസ് സേനയിലും കേരള പൊലീസിലും 36 വര്‍ഷം സേവനമനുഷ്ഠിച്ച ബെഹ്‌റ 2021 ജൂണ്‍ 30 നാണ് വിരമിച്ചത്.
രണ്ട് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഡി.ജി.പി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയത്.
Read Also : സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും
ഡി.ജി.പി. പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്‌നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് ബെഹ്‌റ.
Read Also : അഫ്ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ എത്തിക്കാൻ അമേരിക്കൻ സഹായം തേടി കേന്ദ്രസർക്കാർ
Story Highlight: Former police chief Loknath Behera Kochi Metro MD
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here