Advertisement

കാബൂളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം: കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

August 17, 2021
1 minute Read

കാബൂളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി. മുഖ്യ മന്ത്രിയുടെ നിർദേശ പ്രകാരം വിദേശ കാര്യ മന്ത്രലയത്തിന് കത്ത് നൽകി നോർക്ക. കൂടാതെ അഫ്ഗാൻ ജയിലിൽ നിന്ന് മോചിതരായവരിൽ 9 മലയാളി യുവതികൾ ഉണ്ടെന്ന് സൂചന. താലിബാൻ മോചിപ്പിച്ചവരെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് വിവരം.എൻ ഐ എ പട്ടികയിലുള്ള മലയാളി യുവതികളാണെന്നാണ് വിവരം.

കാബൂളില്‍ കുടുങ്ങിയ 36 പേരാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടത്. ഇക്കൂട്ടത്തിലുള്ള മലയാളികളെ കഴിഞ്ഞ ദിവസം നോര്‍ക്ക സി ഇ ഒ. ബന്ധപ്പെട്ടിരുന്നു. കൂടുതല്‍ മലയാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തെ നോര്‍ക്ക സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം,അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിച്ചു. അംബാസഡറും നയതന്ത്ര പ്രതിനിധികളും അടക്കം 120 പേരെ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. കാബൂളില്‍ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് പൗരമാരെ എത്തിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളില്‍ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമര്‍ജന്‍സി വിസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ജനത്തിരക്ക് കാരണം അടച്ചിട്ട കാബൂള്‍ വിമാനത്താവളം തുറന്നതോടെ പൗരന്മാരെ കൊണ്ടുപോകുന്നത് പുനരാരംഭിക്കുമെന്ന് ലോകരാജ്യങ്ങള്‍ അറിയിച്ചിരുന്നു. ഇന്ത്യയും കൂടുതല്‍ വിമാനങ്ങളയക്കും. ഇന്ത്യന്‍ പൗരന്മാരെ അഫ്ഗാനില്‍ നിന്ന് തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ സഹായം തേടി‍യിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top